Latest News

എസ്ഡിപിഐ ഭക്ഷ്യകിറ്റ് വിതരണം

നിരവില്‍പ്പുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തിയത്.

എസ്ഡിപിഐ ഭക്ഷ്യകിറ്റ് വിതരണം
X

നിരവില്‍പ്പുഴ (വയനാട്): കൊവിഡിന്റെ പശ്ചാലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എസ്ഡിപിഐ ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തി. നിരവില്‍പ്പുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തിയത്. നിരവില്‍പ്പുഴ മഹല്ല് കാരണവര്‍ മുക്രി അഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ആറ്റ തങ്ങള്‍, സെക്രട്ടറി മമ്മൂട്ടി ഹാജി വാഴയില്‍ സംബന്ധിച്ചു. നിരവില്‍പ്പുഴ ബ്രാഞ്ച് സെക്രട്ടറി അബ്ദുറഹ്മാന്‍ പോപ്പുലര്‍ ഫ്രണ്ട് യൂനിറ്റ് സെക്രട്ടറി സാബിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it