Latest News

ക്രമക്കേട് വ്യാപകം; പാര്‍സല്‍ ഏജന്‍സികളില്‍ നികുതി വകുപ്പ് പരിശോധന

ക്രമക്കേട് വ്യാപകം; പാര്‍സല്‍ ഏജന്‍സികളില്‍ നികുതി വകുപ്പ് പരിശോധന
X

തിരുവനന്തപുരം: നികുതിവെട്ടിപ്പും രേഖകളില്ലാതെയുള്ള ചരക്കു നീക്കവും സംശയിച്ച് സംസ്ഥാനത്തെ പാര്‍സല്‍ ഏജന്‍സികളില്‍ നികുതി വകുപ്പ് പരിശോധന നടത്തി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ 238 നികുതി വെട്ടിപ്പ് കേസുകള്‍ കണ്ടെത്തി. നികുതി, പിഴ ഇനങ്ങളിലായി 5.06 ലക്ഷം രൂപ ഈടാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാര്‍സല്‍ ഏജന്‍സികള്‍ വഴി നടത്തുന്ന ചരക്ക് നീക്കത്തില്‍ വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

നിയമ പ്രകാരമുള്ള രേഖകള്‍ ഇല്ലാതെയും, ഇവേ ബില്ല് ഇല്ലാതെയും, രേഖകളില്‍ അളവ് കുറച്ച് കാണിച്ചതും അടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തി, തുടര്‍ന്നാണ് കേസ് എടുത്തതും പിഴ ചുമത്തിയതും. പാഴ്‌സല്‍ ഏജന്‍സികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it