താത്കാലിക ജോലിയില് നിന്ന് ഭര്ത്താവിനെ പിരിച്ചുവിട്ടു; യുവതി കിണറ്റില് ചാടി മരിച്ചു
കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില് സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റില് ചാടി ജീവനൊടുക്കുകയായിരുന്നു.

കൊച്ചി: ദിവസ വേതനക്കാരനായ ഭര്ത്താവിനെ ജോലിയില് നിന്നു പിരിച്ചുവിട്ട മനോവിഷമത്തില് ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില് സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റില് ചാടി ജീവനൊടുക്കുകയായിരുന്നു.
ചൂണ്ടി വാട്ടര് അതോറിറ്റിയില് 10 വര്ഷമായി താത്കാലിക ജീവനക്കാരനായിരുന്നു ഇവരുടെ ഭര്ത്താവ് സുരേന്ദ്രന്. വാട്ടര് അതോറിറ്റിയില് മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ടു സുരേന്ദ്രനെ ജോലിയില് നിന്നു മാറ്റിയിരുന്നു. ആഴ്ചയില് മൂന്നു ദിവസം 450 രൂപ ദിവസ വേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രന് പലരെയും കണ്ടെങ്കിലും എല്ലാവരും കൈമലര്ത്തി.
ഭര്ത്താവിന് ജോലി പോയതില് കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികള് പറഞ്ഞു. കൊവിഡ് കാലമായതിനാല് സുരേന്ദ്രനു മറ്റൊരു ജോലി കണ്ടെത്താനായില്ല.
കഴിഞ്ഞ 18നു പുലര്ച്ചെയാണു സിന്ധു വീട്ടുമുറ്റത്തെ കിണറ്റില് ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേര്ന്നു കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്കാരം നടത്തി. കറുകപ്പള്ളി ഗവ. എല്പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്ഥി ഹരിനാരായണന്, യുകെജി വിദ്യാര്ഥി സാകേത് എന്നിവരാണ് മക്കള്.
RELATED STORIES
പഴയപടക്കുതിരയുടെ നീക്കങ്ങള് എട്ടുനിലയില് പൊട്ടുന്നു; പാര്ട്ടിക്കും...
3 July 2022 11:52 AM GMTകോട്ടയം സ്വദേശി റിയാദില് നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്ഡിഗോ വിമാന സര്വീസുകള് വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMTഅല്ജസീറ മാധ്യമപ്രവര്ത്തക ഷെറീന്റെ ശരീരത്തില്നിന്നു ലഭിച്ച വെടിയുണ്ട ...
3 July 2022 11:00 AM GMT