Latest News

അച്ചടക്ക ലംഘനം; 'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

അച്ചടക്ക ലംഘനം; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
X

മലപ്പുറം: കടുത്ത അച്ചടക്കലംഘനം ആരോപിച്ച് 'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. 2018ല്‍ നിലവില്‍ വന്ന കമ്മിറ്റി കാലഹരണപ്പെട്ടതായും ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഒരു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. ഇന്ന് മലപ്പുറത്ത് ചേര്‍ന്ന മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

പുതിയ കമ്മിറ്റി താമസിയാതെ നിലവില്‍വരും.

എംഎസ്എഫ് നേതാക്കളില്‍ നിന്ന് നേരിട്ട ലൈംഗികാധിക്ഷേപത്തിനെതിരേ ഇരയാക്കപ്പെട്ടവര്‍ വനിതാകമ്മീഷനെ സമീപിച്ചതാണ് ഇപ്പോഴത്തെ നടപടിയിലേക്ക് നയിച്ചത്. വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനാവില്ലെന്ന ഹരിത നേതാക്കളുടെ ഉറച്ച നിലപാട് ലീഗില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Next Story

RELATED STORIES

Share it