Latest News

ഉണ്ടായത് അച്ചടക്ക നടപടി, രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല: എ തങ്കപ്പന്‍

ഉണ്ടായത് അച്ചടക്ക നടപടി, രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല: എ തങ്കപ്പന്‍
X

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. അത് അച്ചടക്ക നടപടിയായിരുന്നെന്നും അതുകൊണ്ട് തന്നെ രാഹുല്‍ വരുമ്പോള്‍ വഴിമാറിനില്‍ക്കേണ്ട കാര്യമില്ലെന്നും തങ്കപ്പന്‍ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക ആരോപണം ഉയര്‍ന്നതിനുശേഷം 38 ദിവസത്തോളം മണ്ഡലത്തില്‍നിന്നു വിട്ടുനിന്ന രാഹുല്‍ ഇന്നലെയാണ് പാലക്കാട്ടെത്തിയത്. പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് ആദ്യം പോയത്. എന്നാല്‍ രാഹുല്‍ എത്തിയതുമുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാഹുലിനെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it