Latest News

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകളുടെ വിതരണം ശനിയാഴ്ച മുതല്‍

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകളുടെ വിതരണം ശനിയാഴ്ച മുതല്‍
X

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്തുതുടങ്ങും. മാര്‍ച്ചിലെ 1,500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1,600ഉം ചേര്‍ത്ത് 3,100 രൂപയാണ് ലഭിക്കുക.

ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ തുക വ്യാഴാഴ്ച മുതല്‍ അക്കൗണ്ടിലെത്തും. തുടര്‍ന്ന് ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങള്‍ വഴി വാങ്ങുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ലഭിക്കും.

1596.21 കോടി രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ആയുധമായാണ് കണക്കാക്കുന്നത്. മുഴുവന്‍ തുകയും തിരഞ്ഞെടുപ്പിനു മുമ്പ് ഗുണഭോക്താക്കളുടെ കയ്യിലെത്തിക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

ഇത്തവണ എല്ലാ പ്രമുഖ മുന്നണികളും അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന ഇനമായി കണക്കാക്കുന്നത് ക്ഷേമപെന്‍ഷനുകളാണ്.

ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it