Latest News

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സാ വിഭാഗം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം

രോഗം വ്യാപിക്കുന്ന സാഹചര്യം ജില്ലയിലുണ്ട്. പ്രതിരോധ നടപടികളോടൊപ്പം മികച്ച ചികിത്സാ സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സാ വിഭാഗം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം
X

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ പോലെ തന്നെ സ്വകാര്യമേഖലയിലെ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് പൂര്‍ണമായും സജ്ജമാവണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം. രോഗം വ്യാപിക്കുന്ന സാഹചര്യം ജില്ലയിലുണ്ട്. പ്രതിരോധ നടപടികളോടൊപ്പം മികച്ച ചികിത്സാ സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

പ്രായമായവരേയും മറ്റ് അസുഖമുള്ളവരേയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് ചികിത്സയ്ക്കും ടെസ്റ്റിനും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികള്‍ തയ്യാറാവണം. 754 കൊവിഡ് രോഗികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായിട്ടുണ്ട്. 1642 രോഗികളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മൂവായിരത്തോളം ടെസ്റ്റുകള്‍ ഇപ്പോള്‍ ദിനംപ്രതി നടക്കുന്നുണ്ട്. ഇത് 4000 ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

593 ബെഡ് സൗകര്യം കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചതായി വിവിധ ആശുപത്രി പ്രതിനിധികള്‍ അറിയിച്ചു. 399 ഐസിയു ബെഡുകള്‍ ഉള്ളതില്‍ 99 എണ്ണം കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it