Latest News

പോപുലര്‍ ഫ്രണ്ടിന്റെ പേരു പറഞ്ഞ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ശ്രമം: പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

പോപുലര്‍ ഫ്രണ്ടിന്റെ പേരു പറഞ്ഞ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ശ്രമം: പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു
X

കണ്ണൂര്‍: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ടിന്റെ പേരു പറഞ്ഞ് 'ഡിജിറ്റല്‍ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പരാതിക്കാരന്റെ പേരില്‍ മണി ലോണ്ടറിങ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നിങ്ങള്‍ 'ഡിജിറ്റല്‍ അറസ്റ്റിലാണെന്ന്' അറിയിക്കുകയും വ്യാജ രേഖകള്‍ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഫോട്ടോയില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ കണ്ണൂര്‍ സിറ്റി- 9497927694

ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് (സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍)- 9497975778

പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ (സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍)- 9497935446

E-Mail ID - cyberpsknr.pol@kerala.gov.in

Next Story

RELATED STORIES

Share it