Latest News

നിയമസഭയില്‍ അവതരിപ്പിക്കുന്ന കാര്‍ഷിക ബില്ലിന്റെ പകര്‍പ്പ് ലഭിച്ചില്ല; എഎപി എംഎല്‍എമാര്‍ പഞ്ചാബ് നിയമസഭയ്ക്കുളളില്‍ കുത്തിയിരിപ്പ് സമരത്തില്‍

നിയമസഭയില്‍ അവതരിപ്പിക്കുന്ന കാര്‍ഷിക ബില്ലിന്റെ പകര്‍പ്പ് ലഭിച്ചില്ല; എഎപി എംഎല്‍എമാര്‍ പഞ്ചാബ്  നിയമസഭയ്ക്കുളളില്‍ കുത്തിയിരിപ്പ് സമരത്തില്‍
X


ചണ്ഡീഗഡഢ്: പഞ്ചാബ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക ബില്ലിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംല്‍എമാര്‍ ഇന്നലെ രാത്രി നിയമസഭയ്ക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇന്നാണ് പഞ്ചാബ് സര്‍ക്കാര്‍ പുതുതായി തയ്യാറാക്കിയ കാര്‍ഷിക ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

എംഎല്‍എമാര്‍ ഇന്നലെ രാത്രിയില്‍ നിയമസഭയുടെ അകത്തളത്തില്‍ കുത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബില്ലിന്റെ പകര്‍പ്പ് ലഭിക്കണമെന്നാണ് ആവശ്യം.

കേന്ദ്ര ആഴ്ചകള്‍ക്കു മുമ്പ് പാസ്സാക്കിയെടുത്ത കാര്‍ഷിക ബില്ലിനെ പ്രതിരോധിക്കാന്‍ നിയമപരമായ വഴികള്‍ തേടുന്നതിന്റെ ഭാഗമാണ് പുതിയ ബില്ല.് സംസ്ഥാന സര്‍ക്കാര്‍ അത്തരമൊരു നീക്കം നടത്തുന്നതിന് തങ്ങള്‍ അനുകൂലമാണെന്നും എന്നാല്‍ ബില്ലിലെ വ്യവസ്ഥകള്‍ മുന്‍കൂട്ടിയറിയണമെന്നുമാണ് എഎപി എംഎല്‍എമാരുടെ വാദം. ഇതുപോലൊരു ബില്ല് അവതരിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ വ്യവസ്ഥകള്‍ അറിയാത്തിടത്തോളം സംവാദങ്ങള്‍ എങ്ങനെ നടക്കുമെന്ന് എംഎല്‍എമാര്‍ ചോദിച്ചു.

കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട ശിരോമണി അകാലി ദള്‍ തിങ്കളാഴ്ച തന്നെ ബില്ല് അവതരിപ്പിക്കാതിരുന്നത് ശരിയല്ലെന്ന നിലപാടിലാണ്.

സംസ്ഥാന കാബിനറ്റില്‍ നിന്ന് രാജിവച്ച നവ്‌ജോത് സിങ് സിദ്ദു അതിനുശേഷം പങ്കെടുക്കുന്ന ആദ്യ നിമയസഭാ യോഗമാണ് ഇത്.

Next Story

RELATED STORIES

Share it