Latest News

'ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്‌സ്': പ്രതിഷേധ പുസ്തകം പ്രകാശനം ചെയ്തു

ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്‌സ്: പ്രതിഷേധ പുസ്തകം പ്രകാശനം ചെയ്തു
X

മലപ്പുറം: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വെട്ടിമാറ്റിയ മലബാര്‍സമര രക്തസാക്ഷികളുടെ പേരുകള്‍ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയ്യാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്‌സ്' പ്രകാശനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം, പ്രമുഖ ചരിത്രകാരനും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ അലവി കക്കാടന് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹകീം നദ്‌വി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, എസ്.ഐ.ഒ മലപ്പുറം ജില്ലാ ജോയിന്‍ സെക്രട്ടറി സഹല്‍ ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാര്‍ സമരം ഹിന്ദുത്വ രാഷ്ട്രീയത്തെ പല രീതിയില്‍ അസ്വസ്ഥപെടുത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സംഘ് ഭരണകൂടത്തിന്റെ രക്തസാക്ഷി നിഘണ്ടുവില്‍ മാപ്പിള പോരാളികളെ ഉള്‍കൊള്ളാന്‍ കഴിയില്ലായെന്നും എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം പറഞ്ഞു.

സംഘ് പരിവാരിന്റെ ഗുഡ് ലിസ്റ്റില്‍ ഇല്ലെന്നതുതന്നെയാണ് വാരിയന്‍കുന്നന്റെയും ആലി മുസ്‌ലിയാരുടെ മഹത്വമെന്നും സംഘ് ചരിത്രാഖ്യാനത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതിന്റെ പേരില്‍ തന്നെയാകും ചരിത്രം കൂടുതല്‍ കാലം അവരെ ഓര്‍ക്കുകയെന്നും അതുകൊണ്ടുതന്നെ ഐസിഎച്ച്ആര്‍ വെട്ടിമാറ്റുന്ന മാപ്പിള രക്തസാക്ഷികളുടെ പേരുകള്‍ പറഞ്ഞുകൊണ്ടിരിക്കുക എന്നത് ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി, പ്രമുഖ ചരിത്രകാരന്‍ അലവി കക്കാടന്‍ എസ്‌ഐഒ സംസ്ഥാന സെക്രട്ടറി റഷാദ് വി പി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it