Latest News

നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലിസ്

വാളുകളുമായി നടത്തിയ പഥസഞ്ചലനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസാണ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്

നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലിസ്
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പരസ്യമായി ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയതിനെതിരേ പരാതി നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ല. നെയ്യാറ്റിന്‍കര കീഴാറൂരിലാണ് കഴിഞ്ഞ ദിവസം വാളുകളുമേന്തി തീവ്രവാദ സംഘടനയായ ദുര്‍ഗാവാഹിനി മാര്‍ച്ച് നടത്തിയത്. ഈ മാസം 22നാണ് ആയുധമേന്തി ദുര്‍ഗാവാഹിനി മാര്‍ച്ച് നടത്തിയത്.

കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന കാംപിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. വംശീയ-വിദ്വേഷ മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ടള ഏരിയ പ്രസിഡന്റ് നവാസാണ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ പോലിസ് ഇതുവരെ യാതൊരു നടപടിയും സ്വീകിരിച്ചിട്ടില്ല.

മതസ്പര്‍ധവളര്‍ത്തുന്ന മുദ്രവാക്യങ്ങളാണ് പഥസഞ്ചലനത്തിലുടനീളം ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വിളിച്ചത്. എട്ടോളം വാളുകളുമായാണ് പരസ്യപ്രകടനം നടത്തിയത്.

സരസ്വതി വിദ്യാലയത്തില്‍ ദിവസങ്ങള്‍ നീണ്ടു നിന്ന ആയുധപരിശീലന കാംപും നടന്നിരുന്നു. ആര്‍എസ്എസാണ് കാംപിന് നേതൃത്വം നല്‍കിയത്. കാംപിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പഥസഞ്ചലനത്തിലാണ് ആയുധം ഉപയോഗിച്ചത്. ആയുധ പരിശീലന കാംപിലും പഥസഞ്ചലനത്തിലും നൂറുകണക്കിന് ദുര്‍ഗാവാഹിനി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

സംഘപരിവാറിന്റെ തീവ്ര വനിത വിഭാഗമാണ് ദുര്‍ഗാവാഹിനി. കര്‍ണാടകയിലും ഉത്തരേന്ത്യയിലും വര്‍ഗ്ഗീയ കലാപത്തിന് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ പോഷക ഘടകമാണ് ദുര്‍ഗാവാഹിനി.

Next Story

RELATED STORIES

Share it