Latest News

കൊവിഡ് പ്രതിരോധം ശക്തമാക്കണം; പോലിസിന് ഡിജിപിയുടെ നിര്‍ദേശം

കൊവിഡ് പ്രതിരോധം ശക്തമാക്കണം; പോലിസിന് ഡിജിപിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ പോലിസിന് ഡിജിപിയുടെ നിര്‍ദേശം. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പ്രകടമായ നടപടി വേണം.ക്വാറന്റീനിലുള്ളവര്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്‌മെന്റ് നടപ്പിലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബെഹ്‌റ നല്‍കിയത്. ഉന്നതതല പോലിസ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

സംസ്ഥാനത്ത് ഇന്നലെ 1417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണുര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 04 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


Next Story

RELATED STORIES

Share it