Latest News

പ്രതിഷേധത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍; പോലിസ് പ്രകോപനമുണ്ടാക്കരുത്, സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി

സമരക്കാര്‍ക്കെതിരായ പോലിസ് നടപടി വിവാദമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം

പ്രതിഷേധത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍; പോലിസ് പ്രകോപനമുണ്ടാക്കരുത്, സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി
X

തിരുവനന്തപുരം: കെ റെയിലിനെതിരേ ജനകീയ സമരം ശക്തമായതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ധത്തില്‍. പോലിസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി അനില്‍കാന്ത് പറഞ്ഞു. ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. സമരക്കാര്‍ക്കെതിരെ പോലിസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

അതേസമയം, മടപ്പള്ളിയിലെ കെ റെയില്‍ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പോലിസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പോലിസിനെ ആക്രമിച്ചതിനുമാണ് കേസ്.

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പോലിസ് അതിക്രമം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പോലിസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങള്‍ക്കെതിരായ പോലിസ് അതിക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

Next Story

RELATED STORIES

Share it