Latest News

റോഡപകടങ്ങള്‍ കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്

റോഡപകടങ്ങള്‍ കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്
X

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ റോഡപകടങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ കണക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ടു. കോവിഡ് മൂലം പൊതുഗതാഗതം കുറഞ്ഞുവെങ്കിലും 20 ശതമാനത്തോളം കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ കൂടുതലായി ഇറങ്ങി എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഒക്ടോബറിലെ സ്റ്റാറ്റിറ്റിക്‌സ് പ്രകാരം റോഡപകടങ്ങളില്‍ മുന്‍ കാലത്തേക്കാള്‍ 37 ശതമാനവും, ഗുരുതരപരുക്കുകളില്‍ 43 ശതമാനവും, മരണങ്ങളുടെ എണ്ണത്തില്‍ 39 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഗോകുല്‍ അറിയിച്ചു. എല്ലാ മാസവും റോഡപകടങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു റോഡപകടങ്ങളില്‍ ഉള്‍പ്പെടുന്നവരിലും മരണപ്പെടുന്നവരിലും 52 ശതമാനം മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നവരും 22 ശതമാനം 60 വയസ്സ് കഴിഞ്ഞ കാല്‍നടയാത്രക്കാരുമാണ്.

Next Story

RELATED STORIES

Share it