Latest News

പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുപീടിക കണ്ടെയ്‌നറുമായി കൃഷി വകുപ്പ്

പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുപീടിക കണ്ടെയ്‌നറുമായി കൃഷി വകുപ്പ്
X

തിരുവനന്തപുരം: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ വിപണനം ചെയ്യുന്നതിനായി സമൃദ്ധി-നാട്ടുപീടിക പദ്ധതിയുമായി കൃഷി വകുപ്പ്. പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 19ന് സംസ്ഥാനതലത്തില്‍ 32 കണ്ടെയ്‌നര്‍ ഷോപ്പുകള്‍ നാടിന് സമര്‍പ്പിക്കും. വിപണിയിലെ വില നിയന്ത്രിക്കാനും ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാനും ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാകാന്‍ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. നമുക്ക് ആവശ്യമുള്ളത് നമ്മള്‍ തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കുക എന്ന ശീലത്തിലേക്ക് മലയാളികളെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് വകുപ്പ്. ഇതിന്റെ ഭാഗമായാണ് ഞങ്ങളും കൃഷിയിലേക്ക്, കൃഷി ദര്‍ശന്‍, കാര്‍ഷിക അവാര്‍ഡുകള്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിളയെ അടിസ്ഥാനമാക്കിയല്ല വിളയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷി സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it