Latest News

ആരോഗ്യ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തുന്നത് അപലപനീയം: നഴ്‌സസ് അസോസിയേഷന്‍

ജീവന്‍ പണയം വെച്ച് മഹാമരിയെ ചെറുത്ത് തോല്‍പിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന നഴ്‌സുമാരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും സംഘടനാ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തുന്നത് അപലപനീയം: നഴ്‌സസ് അസോസിയേഷന്‍
X

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഴ്‌സുമാര്‍ ഉള്‍പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്നതും വിവിധ മേഖലകളില്‍ മാറ്റിനിര്‍ത്തുന്നതും അപലനീയ്യമാണെന്ന് കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ജീവന്‍ പണയം വെച്ച് മഹാമരിയെ ചെറുത്ത് തോല്‍പിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന നഴ്‌സുമാരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും സംഘടനാ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയാണ് ആരോഗ്യപ്രവത്തകര്‍ രോഗി പരിചരണത്തില്‍ ഏര്‍പ്പെടുന്നത്. അതിനു ശേഷം മതിയായ സമ്പര്‍ക്ക വിലക്കിന് ശേഷം മാത്രമേ അവരവരുടെ വസതിയിലേക്ക് മടങ്ങാറുള്ളു. ജീവഹാനി പോലും വന്നേക്കാവുന്ന സാഹചര്യത്തിലും ലോകത്തിന് ആകെ മാതൃക സൃഷ്ടിക്കുന്ന പ്രവര്‍ത്തങ്ങളില്‍ മുഴുകുകയാണ് കേരളത്തിലെ നഴ്‌സുമാര്‍. സാമൂഹിക നന്മ ലക്ഷ്യം വെച്ച് ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാ പരമായ പിന്തുണ നല്‍കണമെന്നും കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it