Top

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ്; ആരോഗ്യനില തൃപ്തികരം

ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ്; ആരോഗ്യനില തൃപ്തികരം
X

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സിസോദിയ പരിശോധനയ്ക്കു വിധേയമായിരുന്നു. തുടര്‍ന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ പനിയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഇല്ല. ഞാന്‍ ആരോഗ്യവാനാണ്. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉള്ളതിനാല്‍ എത്രയും വേഗം ജോലിയിലേക്ക് മടങ്ങിയെത്തുമെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.




Next Story

RELATED STORIES

Share it