Latest News

16കാരി വീട്ടുടെറസിനു മുകളില്‍ പ്രസവിച്ചു; 60കാരന്‍ അറസ്റ്റില്‍

16കാരി വീട്ടുടെറസിനു മുകളില്‍ പ്രസവിച്ചു; 60കാരന്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വീട്ടുടെറസിനു മുകളില്‍ പ്രസവിച്ചു. വടക്കന്‍ ഡല്‍ഹിയിലെ സ്ട്രീറ്റില്‍ കടയ്ക്ക് മുന്നില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായി അജ്ഞാതന്‍ പോലിസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. സ്ഥലത്തെത്തിയ പോലിസ് സംഘം 16കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച 16 കാരിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ കടയുടമയായ 60കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

എട്ടുമാസം മുമ്പ് 60കാരന്റെ പീഡനത്തിനിരയായെന്നും വീട്ടുകാരെ ഭയന്ന് ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വീടിന്റെ ടെറസില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിനു സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും മാതാവും കഴിഞ്ഞിരുന്നതെന്നും പോലിസ് വ്യക്തമാക്കി.

Delhi Teen, Raped Allegedly By 60-Year-Old, Gives Birth On Terrace




Next Story

RELATED STORIES

Share it