Latest News

ഡല്‍ഹി കലാപക്കേസ്: നിയമസഭാ പാനലിനു മുന്നില്‍ തെളിവ് നല്‍കാന്‍ ഫേസ്ബുക്കിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി

ഡല്‍ഹി കലാപക്കേസ്: നിയമസഭാ പാനലിനു മുന്നില്‍ തെളിവ് നല്‍കാന്‍ ഫേസ്ബുക്കിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം അന്വേഷിക്കുന്ന ഡല്‍ഹി നിയമസഭാ സമാധാന പാനലിനു മുന്നില്‍ ഫേസ് ബുക്കിന് സ്വന്തം ഇഷ്ടപ്രകാരം ഹാജരാവാമെന്നും എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങളില്‍ ഫേസ് ബുക്കിനെ മറുപടി പറയാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രിംകോടതി. ഹാജരാവാത്തതിന്റെ പേരില്‍ ഫേസ്ബുക്ക് എംഡിക്കെതിരേ നടപടിയെടുക്കുന്നതിനെയും കോടതി തടഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ ഫേസ് ബുക്കിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എംഡി അജിത് മോഹനോട് സാക്ഷിയായി ഹാജരാവാന്‍ ആവശ്യപ്പെട്ട് പാനല്‍ നോട്ടിസ് നല്‍കിയിരുന്നു.

'സാമൂഹികമാധ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിവിധ തലത്തിലുള്ള ആളുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഫെയ്‌സ്ബുക്ക് പോലുള്ള മാധ്യങ്ങള്‍ക്ക് ജനങ്ങളുടെ സംവാദത്തെ നിയന്ത്രിച്ച് ധ്രുവീകരിക്കാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത വ്യക്തികള്‍ സത്യം അന്വേഷിച്ച് കണ്ടെത്താനുള്ള കഴിവുകുറവുകൊണ്ട് അത് സനാതന സത്യമായി പരിണിക്കുന്നു- കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി നിരീക്ഷിച്ചു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാനലിനു മുമ്പാകെ ഹാജരാവാന്‍ ഫേസ് ബുക്കിന് നോട്ടിസ് നല്‍കിയതിനെതിരേയാണ് കമ്പനി വൈസ് പ്രസിഡന്റ് അജിത് മോഹന്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഡല്‍ഹി നിയമസഭയുടെ സമാധാന കമ്മിറ്റിയാണ് ഫേസ് ബുക്കിനോട് പാനലിനു മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചത്.

ഡല്‍ഹി കലാപം നടന്ന പല പ്രദേശങ്ങളും പാനലിന്റെ അധികാരപരിധിക്കു പുറത്താണെന്നും ഡല്‍ഹിയിലെ ക്രമസമാധാന അധികാരം തന്നെ നിയമസഭയുടെ അധികാരപരിധിയിലില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഏതെങ്കിലും കാരണവശാല്‍ ഫേസ് ബുക്ക് കമ്മിറ്റിക്കുമുന്നില്‍ ഹാജരാവുകയാണെങ്കില്‍ തന്നെ തെളിവ് നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it