Latest News

കുടിയൊഴിപ്പിക്കലിന്റെ മറവില്‍ മുസ്‌ലിം കൂട്ടക്കൊല; അസം ഭവന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്

അസമിലെ ദാരംഗ് ജില്ലയിലെ സിപാജറിലെ ധോല്‍പൂര്‍ ഗോരുഖുതിയില്‍ നടന്ന മുസ് ലിം കൂട്ടക്കൊലയേയും പോലിസ് ക്രൂരതയെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യ അപലപിച്ചു.

കുടിയൊഴിപ്പിക്കലിന്റെ മറവില്‍ മുസ്‌ലിം കൂട്ടക്കൊല; അസം ഭവന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്
X

ഡല്‍ഹി: അസമില്‍ കുടിയൊഴിപ്പിക്കലിന്റെ മറവില്‍ നടന്ന മുസ്‌ലിം കൂട്ടക്കൊലയ്ക്കും മൃതദേഹത്തെ അപമാനിച്ചതിനുമെതിരേ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെയും ആക്റ്റീവിസ്റ്റുകളേയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ അസംഭവനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംഷീര്‍ ഇബ്രാഹിം, ദേശീയ സെക്രട്ടറി അബു തല്‍ഹ അബ്ദല്‍, ഷര്‍ജീല്‍ ഉസ്മാനി, ദേശീയ നിര്‍വാഹക സമിതി അംഗം അഫ്രീന്‍ ഫാത്തിമ എന്നിവരെയാണ് മന്ദിര്‍ മാര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്തത്.

അസമിലെ ദാരംഗ് ജില്ലയിലെ സിപാജറിലെ ധോല്‍പൂര്‍ ഗോരുഖുതിയില്‍ നടന്ന മുസ് ലിം കൂട്ടക്കൊലയേയും പോലിസ് ക്രൂരതയെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യ അപലപിച്ചു.

വ്യാഴാഴ്ച അസമിലെ ഡറാങ് ജില്ലയില്‍ നടന്ന കുടിയൊഴിപ്പിക്കലിനിടെ പോലിസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലിസ് നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുന്നതിന്റേയും ഒരു ഫോട്ടോ ജേണലിസ്റ്റ് വെടിയേറ്റുനിലത്തുവീണ് പുരുഷന്റൈ നെഞ്ചിന്‍കൂട് നോക്കി ചവിട്ടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തവന്നിരുന്നു.സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ബംഗാള്‍ വംശജരായ ഭൂരിഭാഗം മുസ്ലീങ്ങളും വേരോടെ പിഴുതെറിയാനുള്ള അസം സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമാണ് കൂട്ടക്കൊല.

അതേസമയം, കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വൈകീട്ടോടെ വിട്ടയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it