ലീലാ പാലസില്‍ 23 ലക്ഷം രൂപയുടെ ബില്ല് നല്‍കാതെ മുങ്ങിയയാള്‍ പിടിയില്‍; അറസ്റ്റിലായത് കര്‍ണാടകയില്‍ നിന്ന്
ന്യൂഡൽഹി: ഡൽഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ് പിടിയില്‍. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെ ഓടി രക്ഷപ്പെട്ട മഹമ്മദ് ഷെരീഫിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. യുഎഇ രാജകുടുംബത്തിലെ അടുത്ത ജീവനക്കാരനെന്ന പേരിലായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്.
ദക്ഷിണ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ആഡംബര ഹോട്ടലായ ലീല പാലസിലെ 427 ാം മുറിയിലാണ് ഇയാള്‍ മാസങ്ങളോളം താമസിച്ചത്. ഹോട്ടല്‍മുറിയിലെ വെള്ളിപ്പാത്രങ്ങളടക്കമുള്ള വിലയോറിയ വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. യുഎഇയില്‍ രാജ കുടുംബാംഗമായ ഷെയ്ഖ് ഫലാ ബിന്‍ സയ്യിദ് അല്‍ നഹ്യാനൊപ്പം ജോലി ചെയ്തതായി ഇയാള്‍ ഹോട്ടലിലെ ജീവനക്കാരോട് പറഞ്ഞിരുന്നു. രാജകുടുംബത്തോട് വളരെ അടുത്ത് പെരുമാറുന്ന ഇയാള്‍ ഔദ്യോഗിക കാര്യത്തിനാണ് ഇന്ത്യയിലെത്തിയതെന്നായിരുന്നു ഹോട്ടലില്‍ വിശദമാക്കിയിരുന്നത്. ദീര്‍ഘകാലത്തേക്ക് ഹോട്ടലില്‍ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ ഇയാള്‍ നല്‍കിയാണ് ഹോട്ടല്‍ ജീവനക്കാരുടെ വിശ്വാസ്യത ഇയാള്‍ നേടിയത്. ഹോട്ടലില്‍ ഇയാളെ കാണാതായതിന് പിന്നാലെ ഇയാള്‍ നല്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
RELATED STORIES
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
29 April 2024 5:18 AM GMTമേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMTതൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
29 April 2024 5:14 AM GMT