Latest News

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവും

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവും
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മന്ത്രി കൈലാഷ് ഗലോട്ട് ബുരാരി മൈതാനം സന്ദര്‍ശിച്ചു. പ്രക്ഷോഭകര്‍ അണിനിരന്നിട്ടുള്ള ഡല്‍ഹി ഹരിയാന സിന്ധു അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ എഎപി നേതാവ് അതിഷിയും സന്ദര്‍ശനം നടത്തി.

കര്‍ഷകരുടെ സമരം ന്യായമാണെന്നും മുഴുവന്‍ ആവശ്യങ്ങളും പരിണിക്കുകയും അംഗീകരിക്കുകയും വേണമെന്നും മന്ത്രി കൈലാഷ് ഗലോട്ട് ആവശ്യപ്പെട്ടു. അതേസമയം താന്‍ എത്തിയത് സമരത്തിലുള്ള കര്‍ഷകര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില എടുത്തകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് അതിഷി അഭിപ്രായപ്പെട്ടു.

താങ്ങുവില സംവിധാനം നിയമപരമാക്കണം. താങ്ങുവില വര്‍ധിപ്പിക്കുന്ന സ്വാമിധാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹി നോയ്ഡ ചില്ല അതിര്‍ത്തി പോലിസ് അടച്ചിരിക്കുകയാണ്. നോയിഡയിലേക്ക് വരുന്നവര്‍ ഗാസിപൂര്‍ വഴി വരണമെന്നും പോലിസ് നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it