Latest News

ഡല്‍ഹി അത്യൂഷ്ണത്തില്‍; 76 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി

1945 മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കൂടിയ ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്

ഡല്‍ഹി അത്യൂഷ്ണത്തില്‍; 76 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി
X
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം അത്യുഷ്ണത്തിലേക്ക്. ഇന്നലത്തെ പരമാവധി താപനിലയായി രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെല്‍ഷ്യസ് ആണ്. 1945 മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കൂടിയ ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ പരമാവധി താപനില 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി, സാധാരണയേക്കാള്‍ എട്ട് നോട്ട് കൂടുതലാണ് ഇതെന്ന് ഐഎംഡിയുടെ പ്രാദേശിക പ്രവചന കേന്ദ്രത്തിന്റെ തലവന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു. അതേസമയം നജഫ്ഗവ ്, നരേല, പിറ്റാംപുര, പുസ എന്നിവിടങ്ങളിലെ കാലാവസ്ഥാ സ്‌റ്റേഷനുകളില്‍ പരമാവധി താപനില 41.8 ഡിഗ്രി സെല്‍ഷ്യസ്, 41.7 ഡിഗ്രി സെല്‍ഷ്യസ്, 41.6 ഡിഗ്രി സെല്‍ഷ്യസ്, 41.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയായിരുന്നു.


കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളില്‍ തെളിഞ്ഞ ആകാശവും കാറ്റിന്റെ കുറഞ്ഞ വേഗതയും ഉയര്‍ന്ന താപനിലയിലേക്ക് നയിച്ചുവെന്നും ശ്രീവാസ്തവ പറഞ്ഞു. 1945 മാര്‍ച്ച് 31 ന് ശേഷം ഇതിനു മുന്‍പ് കൂടിയ ചൂട് രേഖപ്പെടുത്തിയത് 1973 മാര്‍ച്ച് 29 നായിരുന്നു. അന്ന് 39.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പരമാവധി താപനിലയായി രേഖപ്പെടുത്തിയത്. ശക്തമായ കാറ്റ് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ വീശിയാല്‍ ചൊവ്വാഴ്ച പരമാവധി താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നാണ് കാലാസവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.




Next Story

RELATED STORIES

Share it