Latest News

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,891 പേര്‍ക്ക് കൊവിഡ്;47 മരണം

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,891 പേര്‍ക്ക് കൊവിഡ്;47 മരണം
X
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,891 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതര്‍ 3,81,644 ആയി. ഇന്നുമാത്രം 47 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 4,433 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 32,363 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,42,811 പേര്‍ രോഗമുക്തരായപ്പോള്‍ 6,470 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.


അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,88,851 ആയി.24 മണിക്കൂറിനിടെ 563 പേര്‍ കുടി രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് മഹാമാരിയില്‍ മരിച്ചവരുടെ ആകെ എണ്ണം 1,21,090 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,386 പേര്‍ രോഗമുക്തി നേടി. 5,94,386 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും ആകെ 73,73,375 പേര്‍ സുഖം പ്രാപിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.




Next Story

RELATED STORIES

Share it