Latest News

ഡല്‍ഹി: അനുമതിയില്ലാത്ത ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് ഒരു ലക്ഷം രൂപ പിഴ

ഡല്‍ഹി: അനുമതിയില്ലാത്ത ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് ഒരു ലക്ഷം രൂപ പിഴ
X

ന്യൂഡല്‍ഹി: അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുമെന്ന് ഡല്‍ഹി മലിനീകരണ വിരുദ്ധ ബോര്‍ഡ്. ശബ്ദമലിനീകരണം കുറക്കുന്നതിന്റെ ഭാഗമാണ് നടപടി.

100 കിലോവാട്ടില്‍ കൂടുതല്‍ ശേഷിയുളള ഡീസല്‍ ജനറേറ്റര്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ 50000 രൂപ പിഴ ഈടാക്കും. .

ജനറേറ്റര്‍ സെറ്റുകള്‍ ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്ന ശബ്ദ മലിനീകരണത്തിനെതിരേയും നടപടിയെടുക്കും. അത്തരത്തില്‍ ശല്യമുണ്ടാക്കുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടും.

പുതിയ നിര്‍ദേശങ്ങള്‍ക്ക് ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇതിനും പുറമെ പടക്കംപൊട്ടിക്കുന്നവര്‍ക്ക് ആയിരം രൂപ ഫൈന്‍ ഈടാക്കും. സൈലന്‍ഡ് സോണുകളിലാണെങ്കില്‍ 3000 രൂപയാണ് പിഴ.

Next Story

RELATED STORIES

Share it