Latest News

ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വൈകിപ്പിക്കുന്നു; എസ്ഡിപിഐ പുതുച്ചേരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വൈകിപ്പിക്കുന്നു; എസ്ഡിപിഐ പുതുച്ചേരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
X

മാഹി: മാഹിയിലെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നേതാക്കള്‍ പുതുശ്ശേരി മുഖ്യമന്ത്രി ആര്‍ രംഗസ്വാമിക്ക് നിവേദനം നല്‍കി. അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഉദ്യോഗസ്ഥര്‍ അപേക്ഷകരെ വട്ടംകറക്കുകയാണെന്ന് വ്യാപകമായി പരാതിയുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ക്ഷേമപെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷ നല്‍കി മാസം അഞ്ച് കഴിഞ്ഞിട്ടും അത് നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

നിവേദക സംഘത്തില്‍ മാഹി മണ്ഡലം പ്രസിഡന്റ് പി. നാസിര്‍, സെക്രട്ടറി സി കെ ഉമ്മര്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി മന്‍സൂര്‍, എം, ബഷീര്‍, എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന കമ്മിറ്റിയംഗം പി അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it