- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നിതുവിന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു.

തൃശൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്താല്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ചീയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വടക്കേക്കാട് കല്ലൂര്‍കോട്ടയില്‍ നിതീഷിനെ (27) ആണ് കോടതി ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴ അടക്കാനും വിധിച്ചത്.
2019 ഏപ്രില്‍ നാലിന് രാവിലെ ആറേ മുക്കാലോടെ ആയിരുന്നു സംഭവം. കാക്കനാടുള്ള ഐ ടി കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്നു നിതീഷ്. രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നിതുവിന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു.
അമ്മ മരിച്ചിരുന്നതിനാല്‍ അമ്മാവന്റെ വീട്ടിലായിരുന്നു നീതു താമസിച്ചിരുന്നത്. നീതുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയും അമ്മാവനുമാണ് പ്രതിയെ കൈയോടെ പിടികൂടി പൊലീസിന് കൈമാറിയത്. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല നടത്തിയതിന് സാക്ഷികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കൊലപാതകത്തിന് ശേഷം നിതീഷ് ഇറങ്ങി വരുന്നത് കണ്ടവരുടെ മൊഴി കേസില്‍ നിര്‍ണായകമാകുകയായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. പിന്നീട് ഈ ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില് മെഫെഡ്രോണ് ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMTപോന്സി കുംഭകോണം; നടന്നത് 49,000 കോടിയുടെ സാമ്പത്തികതട്ടിപ്പ്;...
11 July 2025 9:37 AM GMTകായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് തൂങ്ങിമരിച്ച...
11 July 2025 9:13 AM GMTടെന്നിസ് താരത്തിന്റെ മരണം; പിതാവും രാധികയും തമ്മില് നിരന്തരം കലഹം;...
11 July 2025 6:50 AM GMT49,000 കോടി രൂപയുടെ പോണ്സി തട്ടിപ്പ് നടത്തിയ ആള് പിടിയില്;...
11 July 2025 6:24 AM GMTഡോക്ടര്മാര് മരിച്ചെന്ന് വിധിയെഴുതി; സംസ്കാരചടങ്ങിനിടെ കുഞ്ഞ് കരഞ്ഞു
11 July 2025 6:08 AM GMT