Latest News

വടകരയില്‍ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

പുതിയ ബസ് സ്റ്റാന്റിനടുത്ത പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ചാണ് അകൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം കവര്‍ന്നത്.

വടകരയില്‍ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍
X

കോഴിക്കോട്: എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ഡല്‍ഹിയില്‍ നിന്നും പോലിസ് പിടികൂടി. ഡല്‍ഹി മജ്ബൂര്‍ ദര്‍ഗാ സ്ട്രീറ്റിലെ സുഗീത് വര്‍മ്മ (41)യാണ് പിടിയിലായത്. വടകരയിലെ എടിഎം മെഷിനിലാണ് സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് മലയാളികളുടെ സഹായത്തോടെ വന്‍ തട്ടിപ്പ് നടത്തിയത്. കേസില്‍ വടകര കടമേരിയിലെ പടിഞ്ഞാറക്കണ്ടിയില്‍ സുബൈര്‍(33), കായക്കൊടി മടത്തുംകുനി ഷിബിന്‍ (23) എന്നിവരെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സ്വദേശികളായ രണ്ട് പേര്‍ കൂടി കേസില്‍ ഉള്‍പെട്ടിട്ടുണ്ട്. അവരെ കണ്ടെത്താന്‍ അന്വഷണ സംഘത്തിലെ ഒരു സംഘം പോലീസുകാര്‍ ഡല്‍ഹിയില്‍ ക്യാംപ്് ചെയ്യുന്നുണ്ട്.


പിടിയിലായ സുഗീത് വര്‍മയെ പുലര്‍ച്ചെ വടകരയിലെത്തിച്ചു എ.ടി.എം കൗണ്ടറില്‍ കൊണ്ടുപോയി തെളിവെടുത്തു. പുതിയ ബസ് സ്റ്റാന്റിനടുത്ത പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ചാണ് അകൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം കവര്‍ന്നത്. എ.ടി.എമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ചത് സുഗീത് വര്‍മ്മയാണെന്ന് ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ പറഞ്ഞു. ഡാറ്റ ശേഖരിച്ച് ഉത്തരേന്ത്യയിലേക്ക് മടങ്ങി അവിടെ നിന്നാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്.


വടകര മേഖലയിലെ 108 പേരുടെ ഡാറ്റയാണ് ഇത്തരത്തില്‍ ഇവര്‍ ചോര്‍ത്തിയത്. ഇതില്‍ 30 ഓളം പേര്‍ക്ക് ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്കിന്റെ സന്ദേശം മൊബൈല്‍ ഫോണിലെത്തിയപ്പോഴാണ് പിന്‍വലിച്ച വിവരം അക്കൗണ്ട് ഉടമകള്‍ അറിയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മൂന്നു പേരും വടകരയിലെ ഒരു ലോഡ്ജില്‍ തങ്ങിയതായി നേരത്തെ പോലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തത്. അവരില്‍ നിന്നാണ് ഉത്തരേന്ത്യക്കാരിലേക്ക് അന്വഷണം നീങ്ങിയത്. ഡല്‍ഹിയില്‍ നിന്ന്


എസ്.ഐ പി.കെ സതീശ്, എ.എസ്.ഐ പി.രാജേഷ്, സിസിപി ഒ.ഐ കെ.ഷിനു, കെ.കെ സിജേഷ്, പി.കെ റിഥേഷ്, സിപിഒമാരായ പി.പ്രദീപ്കുമാര്‍, പി.വി ഷിനില്‍ എന്നിവരാണ് ദല്‍ഹിയില്‍ പോയി പ്രതിക്കായി തെരച്ചില്‍ നടത്തിയത്. പ്രതിയെ പിടികൂടാന്‍ ഡല്‍ഹി പോലീസും സഹായിച്ചു.




Next Story

RELATED STORIES

Share it