കുടുംബശ്രീ നിര്‍മിച്ച ദേശീയ പതാകയില്‍ അപാകത; ഒരുലക്ഷത്തിലധികം പതാകകള്‍ തിരികെ വാങ്ങി

ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിതരണത്തിന് നല്‍കിയ ദേശീയ പതാകകളുടെ നിര്‍മാണത്തില്‍ അപാകതയെന്ന് പരാതി. വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താനായി കുടുംബശ്രീ മിഷനാണ് പതാകകള്‍ നിര്‍മിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തിലധികം പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങി. ഇടുക്കി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും സ്‌കൂളുകളിലും വിതരണം ചെയ്യാന്‍ രണ്ടുലക്ഷത്തിലധികം പതാകകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്.
30 രൂപ ഈടാക്കി പതാക തയ്യാറാക്കാന്‍ കുടുംബശ്രീ യൂനിറ്റുകളെ ഏല്‍പ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 1,20,000 പതാകകളാണ് നിര്‍മിച്ചത്. ഇടുക്കി ജില്ലാ കലക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതിനുശേഷമാണ് അളവിലും നിര്‍മാണത്തിലും അപാകതകള്‍ കണ്ടെത്തിയത്. പരാതി ശക്തമായതോടെ വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങിയിരിക്കുകയാണ്. പണവും മടക്കി നല്‍കി. അന്തര്‍സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓഡിനേറ്ററോട് കലക്ടര്‍ വിശദീകരണം തേടി.
RELATED STORIES
തുടര്ച്ചയായ രണ്ടാം വര്ഷവും പിഎസ്ജി ഫ്രഞ്ച് കപ്പില് നിന്ന് പുറത്ത്
9 Feb 2023 5:48 AM GMTസെര്ജിയോ ബുസ്കറ്റ്സിനെ സൗദിയിലെത്തിക്കാന് അല് നസര്
8 Feb 2023 7:06 AM GMTക്ലബ്ബ് ലോകകപ്പ്; അല് ഹിലാല് ഫൈനലില്; റയല്-അല് അഹ്ലി സെമി ഇന്ന്
8 Feb 2023 6:50 AM GMTഭൂകമ്പത്തില് ജീവന് പൊലിഞ്ഞവരില് തുര്ക്കി ഗോള് കീപ്പര് അഹ്മദ്...
8 Feb 2023 5:15 AM GMTഐഎസ്എല്; കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനരികെ; ചെന്നൈയിനെ വീഴ്ത്തി
7 Feb 2023 5:35 PM GMTപ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMT