Latest News

ഗവര്‍ണറുടെ സൗകര്യത്തിനനുസരിച്ചല്ല ബില്ലുകളില്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം സുപ്രിംകോടതിയില്‍

ഗവര്‍ണറുടെ സൗകര്യത്തിനനുസരിച്ചല്ല ബില്ലുകളില്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ഗവര്‍ണറുടെ സൗകര്യത്തിനനുസരിച്ചല്ല ബില്ലുകളില്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം സുപ്രിംകോടതിയില്‍. ഭരണഘടനയിലെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകളില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും അല്ലാതെ ഗവര്‍ണറുടെ സൗകര്യത്തിനനുസരിച്ചല്ലെന്നും കേരളം സുപ്രിംകോടതിയില്‍.

മാസങ്ങളെടുത്തല്ല ഗവര്‍ണര്‍ ബില്ലുകള്‍ പഠിക്കേണ്ടത്. ബില്ലുകള്‍ തടഞ്ഞുവെക്കുകയാണെങ്കില്‍ അനുമതിനല്‍കാന്‍ മന്ത്രിസഭയ്ക്ക് നിര്‍ബന്ധിക്കാവുന്നതാണെന്നും കേരളം വാദിച്ചു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

മണി ബില്ലുകള്‍ തടഞ്ഞുവെക്കാനാവില്ലെന്ന് ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് വ്യക്തമാക്കുന്നത്. എത്രയും വേഗം തീരുമാനമെടുക്കേണ്ടതിനെക്കുറിച്ചും മണി ബില്ലിനെക്കുറിച്ചും ഗവര്‍ണറുടെ നടപടി അടിയന്തരമായി വേണമെന്ന് ഇതില്‍ വ്യക്തമാക്കുന്നു. ബില്ലുകള്‍ തടഞ്ഞുവെക്കുകയാണെങ്കില്‍ കാരണം വ്യക്തമാക്കണം.

അഞ്ചുകാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് ബില്ലില്‍ ചെയ്യാനാവുക. ഒന്ന്, രാഷ്ട്രപതിയുടെ പരിഗണനയ്ക്കയക്കുക, രണ്ട്, മണി ബില്ലായി കൈകാര്യം ചെയ്യുക, മൂന്ന്, അനുമതി നല്‍കുക, നാല്, നിര്‍ദേശങ്ങളോടെ നിയമസഭയ്ക്ക് തിരിച്ചയക്കുക, അഞ്ച്, തടഞ്ഞുവെക്കുക. എത്രയും വേഗമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെങ്കിലും, ബില്ലുകളില്‍ യുക്തിസഹമായ സമയത്തിനകം ഗവര്‍ണര്‍മാര്‍ നടപടിയെടുക്കണമെന്ന് സുപ്രിംകോടതി വാക്കാല്‍ നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it