Latest News

ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടബാധ്യത; യുവാവ് ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടബാധ്യത; യുവാവ് ജീവനൊടുക്കി
X

പത്തനംതിട്ട: ഓണ്‍ലൈന്‍ ഗെയിമും ട്രേഡിങ്ങും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും റമ്മി അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചും ഇയാള്‍ക്ക് വന്‍ തുക നഷ്ടം വന്നതായി പോലിസ് പറഞ്ഞു. ഓണ്‍ലൈനായി ലോണുകളെടുത്തും പരിചയക്കാരില്‍നിന്ന് വായ്പ വാങ്ങിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇത് തിരികെ നല്‍കാനാകാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിവാഹിതനായത്.

Next Story

RELATED STORIES

Share it