Latest News

അതുല്യയുടെ മരണം: ഭർത്താവ് സതീശനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു

അതുല്യയുടെ മരണം: ഭർത്താവ് സതീശനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു
X

കൊല്ലം: ഷാര്‍ജയില്‍ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ മരണത്തിനു പിന്നാലെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷിന് കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതായി രേഖാമൂലം കത്ത് നല്‍കി.

അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വിഡിയോകളും പരിഗണിച്ചാണ് നടപടി. സതീശൻ മദ്യപിച്ച് അതുല്യയെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. എന്നാൽ താൻ മദ്യപിച്ചിരുന്നെങ്കിലും അതുല്യയുടെ മരണത്തിന് കാരണം താനല്ലെന്നും മരണമല്ല, കൊലപാതകമാണെന്ന് തനിക്ക് സംശയം ഉണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം അതുല്യയുടെ മൃതദേഹം കേരളത്തിലെത്തിച്ചതിനു ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നിലവിൽ സതീശനെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it