Latest News

കോണ്‍ഗ്രസ് നേതാവിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും

കോണ്‍ഗ്രസ് നേതാവിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും
X

ഇടുക്കി: തൊടുപുഴയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും. കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ഭീഷണിപ്പെടുത്തിയതും തെറിവിളിക്കുകയും ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെതിരേ മണ്ഡലം സെക്രട്ടറി വിമര്‍ശനമുന്നയിച്ചതാണ് പ്രകോപനത്തിന് കാരണം. ഫോണില്‍ കൂടിയാണ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. കാണിച്ചുതരാമെന്നായിരുന്നു ഭീഷണി.

ഡിസിസി പ്രസിഡന്റിനെതിരേ മണ്ഡലം പ്രസിഡന്റ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട ധീരജിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും പാര്‍ട്ടി വിട്ട വനിതാ നേതാവിനെ അധിക്ഷേപിച്ചതിന്റെ പേരിലും സി പി മാത്യു നേരത്തെ വിവാദത്തില്‍പ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it