Latest News

ഡാനിഷ് സിദ്ദീഖി; അടഞ്ഞുപോയത് ഇരകള്‍ക്കു നേരെ തുറന്നുപിടിച്ച ക്യാമറക്കണ്ണുകള്‍ (ഫോട്ടോ സ്‌റ്റോറി)

ഡാനിഷ് സിദ്ദീഖി; അടഞ്ഞുപോയത് ഇരകള്‍ക്കു നേരെ തുറന്നുപിടിച്ച ക്യാമറക്കണ്ണുകള്‍ (ഫോട്ടോ സ്‌റ്റോറി)
X
കോഴിക്കോട്: പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവും പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫറുമായ ഡാനിഷ് സിദ്ദീഖിയുടെ ക്യാമറ എല്ലായ്‌പ്പോഴും ഇരകള്‍ക്കു നേരെ തുറന്നുപിടിച്ച ക്യാമറക്കണ്ണുകളായിരുന്നു. മ്യാന്‍മറില്‍ വംശഹത്യക്കിരയായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദയനീയാവസ്ഥ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഡാനിഷ് സിദ്ദീഖി പകര്‍ത്തിയ ചിത്രങ്ങളായിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. ഹിന്ദുത്വരുടെ ആക്രമണത്തിന്റെ ഭയാനകതകള്‍ കാണിക്കുന്ന ചിത്രങ്ങളും, കൊവിഡ് ബാധിച്ച് ഓക്‌സിജന്‍ ലഭിക്കാതെ പ്രയാസപ്പെടുന്നവരുടെ ചിത്രവും എല്ലാം അദ്ദേഹം അതിന്റെ തീവ്രതയോടെ ലോകത്തിനു മുന്നിലെത്തിച്ചു. ഡാനിഷ് സിദ്ദീഖിയുടെ പ്രശസ്തമായ ഫോട്ടകളില്‍ ചിലത് ഇവയാണ്.





2020 ഫെബ്രുവരി 24 ന് ന്യൂഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിനിടെ മുഹമ്മദ് സുബൈര്‍ എന്ന പ്രതിഷേധക്കാരനെ ഹിന്ദുത്വര്‍ മര്‍ദ്ദിക്കുന്നു




ഒരു റോഹിംഗ്യന്‍ അഭയാര്‍ഥി ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് കരയില്‍ തൊടുന്നു



ഏപ്രില്‍ 22 ന് ഡല്‍ഹിയില്‍ കൊവിഡ് ബാധിതരെ കൂട്ടമായി ദഹിപ്പിക്കുന്നു. ഫോട്ടോ ഡ്രോണില്‍ നിന്ന് എടുത്തതാണ്.


21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളിയായ ദയാറാം കുശ്വാഹ, ഗ്രാമത്തിലേക്ക് മടങ്ങുന്നു. 5 വയസ്സുള്ള മകന്‍ ശിവം ആണ് ചുമലില്‍





2020 ജനുവരി 30 ന് ദില്ലിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപം ഹിന്ദുത്വ അക്രമി പൗരത്വ വിരുദ്ധ ഭേദഗതി നിയമ പ്രക്ഷോഭകര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നു












Next Story

RELATED STORIES

Share it