Latest News

ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് തൊഴിലാളികള്‍ക്ക് മര്‍ദ്ദനം; ഇന്‍ഡോര്‍ പോലിസ് കേസെടുത്തു

ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് തൊഴിലാളികള്‍ക്ക് മര്‍ദ്ദനം; ഇന്‍ഡോര്‍ പോലിസ് കേസെടുത്തു
X

ഇന്‍ഡോര്‍: കമ്പനി വാഹനത്തില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് തൊഴിലാളികളെ കമ്പനി ഗുണ്ടകള്‍ മര്‍ദ്ദിച്ചു. ഇന്‍ഡോറിലെ ബേത്മയിലാണ് സംഭവം. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തതായി അഡീഷണല്‍ എസ് പി അനില്‍ പട്ടിഡാര്‍ പറഞ്ഞു.

ശമ്പളം ചോദിച്ചപ്പോഴാണ് ഡീസല്‍ മറിച്ചുവിറ്റുവെന്നാരോപിച്ച് മര്‍ദ്ദിച്ചതെന്ന് തൊഴിലാളിയായ പപ്പു പാര്‍മര്‍ പറഞ്ഞു. വീട്ടിലെത്തിയ ഗുണ്ടകള്‍ പപ്പുവിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോയ ശേഷമാണ് മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ രണ്ടാമത്തെ തൊഴിലാളിയെ നാല് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഡിസംബര്‍ മൂന്നാം തിയ്യതി ദൗലത്താബാദിലെ ഒരു ഖനിക്കരികിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ രണ്ടുപേരും കമ്പനിയിലെ ഡ്രൈവര്‍മാരാണ്. കമ്പനിയിലെത്തന്നെ അക്കൗണ്ടന്റും മറ്റ് നാലുപേരും ചേര്‍ന്നാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് രണ്ട് പേരും പോലിസില്‍ മൊഴി നല്‍കി.

ഡിസംബര്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Next Story

RELATED STORIES

Share it