Latest News

യുപിയില്‍ ക്ഷേത്രത്തിലിരുന്ന ദലിത് വയോധികന് മര്‍ദ്ദനം

യുപിയില്‍ ക്ഷേത്രത്തിലിരുന്ന ദലിത് വയോധികന് മര്‍ദ്ദനം
X

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ മദ്നാപൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദലിത് വയോധികന് മര്‍ദ്ദനം. 70 വയസ്സുള്ള നന്‍ഹുക്കു ജാതവ് എന്ന വയോധികനെയാണ് ഗ്രാമീണര്‍ മര്‍ദ്ദിച്ചത്. ഉന്നത ജാതിക്കാര്‍ എന്ന് അവകാശപ്പെടുന്നവരാണ് ഇയാളെ മര്‍ദ്ദിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ .

ക്ഷേത്രത്തിലിരുന്ന നന്‍ഹുക്കു ജാതവിനെ ഇവര്‍ ചെരിപ്പുപയോഗിച്ച് അടിക്കുകയും സ്ഥലത്തു നിന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പ്രതികളില്‍ നിന്ന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജാതവ് മദ്നാപൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അതേസമയം, ജാതിയുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ പ്രദേശത്ത് വര്‍ധിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. വരുന്ന പരാതികളെല്ലാം ലോക്കല്‍ പോലിസ് അവഗണിക്കുന്നതായും അവര്‍ ആരോപിച്ചു. ദലിതുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കണ്ണടക്കുന്ന അധികൃതര്‍ അക്രമം പ്രോല്‍സാഹിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.






Next Story

RELATED STORIES

Share it