Latest News

വിടുതലൈ ചിരുതൈകള്‍ കക്ഷിയുടെ ഖായിദെ മില്ലത്ത് പുരസ്‌കാരം എസ്ഡിപിഐ നേതാവ് മുഹമ്മദ് ദഹ്‌ലാന്‍ ബാഖവിക്ക്

വിടുതലൈ ചിരുതൈകള്‍ കക്ഷിയുടെ ഖായിദെ മില്ലത്ത് പുരസ്‌കാരം എസ്ഡിപിഐ നേതാവ് മുഹമ്മദ് ദഹ്‌ലാന്‍ ബാഖവിക്ക്
X

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ ദലിത് സംഘടനയായ വിടുതലൈ ചിരുതൈകള്‍ കക്ഷി ഏര്‍പ്പെടുത്തിയ 'ഖായിദെ മില്ലത്ത്' പുരസ്‌കാരത്തിന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ദഹ്‌ലാന്‍ ബാഖവി അര്‍ഹനായി.

വിവിധ രംഗങ്ങളില്‍ പ്രശസ്തരും സമൂഹത്തിന് സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നവര്‍ക്ക് ഓരോ വര്‍ഷവും നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. ചെന്നൈ കലൈവനാറില്‍ ഇന്നലെ വൈകീട്ടായിരുന്നു പുരസ്‌കാര സമര്‍പ്പണം. തോല്‍ തിരുമാളവനില്‍നിന്നാണ് മുഹമ്മദ് ദഹ്‌ലാന്‍ ബാഖവി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഇത്തരം പുരസ്‌കാരങ്ങള്‍ കൂടുതല്‍ പ്രചോദനകരവും പ്രോല്‍സാഹനവുമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബാഖവി പറഞ്ഞു.

സംഘപരിവാറിനെ ശക്തമായി എതിര്‍ക്കുന്ന ഒരു പാര്‍ട്ടി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാനായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it