Latest News

കനയ്യകുമാര്‍ കോണ്‍ഗ്രസ്സിലേക്കെന്ന പ്രചാരണം വ്യാജമെന്ന് ഡി രാജ

കനയ്യകുമാര്‍ കോണ്‍ഗ്രസ്സിലേക്കെന്ന പ്രചാരണം വ്യാജമെന്ന് ഡി രാജ
X

ന്യൂഡല്‍ഹി: കനയ്യക കുമാര്‍ കോണ്‍ഗ്രസ്സിലേക്കെന്ന പ്രചാരണം വ്യാജമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കനയ്യകുമാറുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഡി രാജയുടെ പ്രതികരണം.

കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന് നിരവധി മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

ഇതേ കുറിച്ച് താന്‍ കനയ്യ കുമാറുമായി സംസാരിച്ചുവെന്നും അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചുവെന്നും രാജ വെൡപ്പെടുത്തി. കനയ്യ കുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എക്‌സിക്യൂട്ടിവിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ്. അദ്ദേഹം പാര്‍ട്ടിയുടെ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുലുമായി കനയ്യ കുമാര്‍ ചര്‍ച്ച നടത്തിയതാണ് പ്രചാരണങ്ങള്‍ക്ക് ഇടവരുത്തിയത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നെങ്കിലും കനയ്യ കുമാര്‍ പ്രതികരിച്ചിരുന്നില്ല. അത് പ്രാചരണത്തെ വീണ്ടും ശക്തിപ്പെടുത്തി.

കനയ്യക്ക് ആരെയും കാണാനുള്ള അവകാശമുണ്ടെന്ന് ഡി രാജ പറഞ്ഞു.

സീതാറാം യെച്ചൂരിയെ കണ്ടാല്‍ നിങ്ങള്‍ ഇതേ വാര്‍ത്ത നല്‍കുമോയെന്ന് രാജ ചോദിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ ബെഗുസരായിയില്‍ നിന്ന് മല്‍സരിച്ചിചരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്റെ നേതാവായിരുന്ന സമയത്ത് കനയ്യ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

Next Story

RELATED STORIES

Share it