- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രമേശ് ചെന്നിത്തലയെ ആക്ഷേപിക്കുന്ന എഐ വിഡിയോയില്‍ കേസെടുത്ത് സൈബര്‍ പോലിസ്

ഹരിപ്പാട്: യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തില്‍ പുറത്തിറക്കിയ എഐ വീഡിയോയ്‌ക്കെതിരെ കേസെടുത്ത് ആലപ്പുഴ സൈബര്‍ പോലിസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ചേര്‍ത്താണ് വിഡിയോ നിര്‍മിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അധിക്ഷേപ വിഡോയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
മതപരമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചതിനും വ്യക്തിഹത്യ നടത്തിയതിനും ഭാരതീയ ന്യായസംഹിതയിലെ 192ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപി പ്രാദേശിക നേതൃത്വമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, നിലവില്‍ പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വന്‍തോതില്‍ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















