Latest News

വടകര പോലിസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം; എന്‍സിച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം

വടകര പോലിസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം; എന്‍സിച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം
X

കോഴിക്കോട്: പോലിസ് മര്‍ദ്ദനത്തില്‍ മരിച്ച വടകരയിലെ കല്ലേരി സജീവന്റെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ഗുരുതരമായ മനുഷ്യാവകാശ ലംഘനവും കൃത്യവിലോപവുമാണ് പോലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുളളതെന്ന് സജീവന്റെ നാടും വീടും സന്ദര്‍ശിച്ച എന്‍സിച്ച്ആര്‍ഒ പ്രതിനിധികള്‍ കണ്ടെത്തി.

''സജീവനേയും സുഹൃത്തിനെയും വടകര എസ്‌ഐ നിജീഷ് ക്രൂരമായി മര്‍ദ്ദിച്ചു. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചില്ല. മനുഷ്യത്വ വിരുദ്ധമായാണ് പോലിസ് പെരുമാറിയത്. മൂന്നാംമുറയും പ്രയോഗിച്ചു. പോലിസ് നിയമം പാലിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു''- വസ്തുതാന്വേഷണ സംഘത്തിലെ പ്രതിനിധികള്‍ പറയുന്നു.

എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുധാകരന്‍, ജനറല്‍ സെക്രട്ടറി കെപിഒ റഹ്മത്തുല്ല എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it