Latest News

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 26 പുതിയ കേസുകള്‍; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 263 പേര്‍ക്കെതിരേയും കേസെടുത്തു

വിവിധ സ്റ്റേഷനുകളിലായി 28 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 26 പുതിയ കേസുകള്‍; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 263 പേര്‍ക്കെതിരേയും കേസെടുത്തു
X

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 26 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 28 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,385 ആയി. 5,407 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,555 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 263 പേര്‍ക്കെതിരെ ഇന്ന് പോലിസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരേ പോലിസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Next Story

RELATED STORIES

Share it