ക്രഷര്‍ തട്ടിപ്പ്; പി വി അന്‍വറിന് വീണ്ടും ക്രൈംബ്രാഞ്ചിന്റെ അനുകൂല റിപോര്‍ട്ട്
കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്

കോഴിക്കോട്: ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂലമായി വീണ്ടും ക്രൈംബ്രാഞ്ച് റിപോര്‍ട്ട്.കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപോര്‍ട്ട് നല്‍കിയത്.മഞ്ചേരി സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ സമാനമായ റിപോര്‍ട്ട് കോടതി മടക്കിയിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ 30ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വഞ്ചനാകുറ്റത്തിന് ഐപിസി 420 പ്രകാരം ജാമ്യമില്ലാവകുപ്പില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അന്‍വറിനെതിരേ ചുമത്തിയിരുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് ക്രൈം ബ്രാഞ്ച് കേസ് സിവില്‍ സ്വഭാവമെന്ന് കാണിച്ച് രണ്ടാമതും റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന.
കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി വി അന്‍വര്‍ മലപ്പുറം പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമില്‍ നിന്നും പി വി അന്‍വര്‍ വിലക്കുവാങ്ങിയതിന്റെ കരാറും ക്രൈം ബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT