Top

ബംഗാളില്‍ 15 ഇടങ്ങളില്‍ ബോംബേറ്

ബംഗാളില്‍ 15 ഇടങ്ങളില്‍ ബോംബേറ്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ഇടങ്ങളിലായി ബോംബേറ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ്‌നാസ് ജില്ലയിലെ 15 ഇടങ്ങളിലാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

ജഗത്ദലിലെ ഗലി നമ്പര്‍ 17ല്‍ ബോംബ് സ്‌ഫോടനം നടന്നതായി പോലിസ് സ്ഥിരീകരിച്ചു. ബിജെപി എംപി അര്‍ജുന്‍ സിങിന്റെ വീടിന് സമീപമാണ് ഗലി നമ്പര്‍ 17. നഗരത്തിലെ 15 സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അജ്ഞാതരായ പ്രതികള്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയതായി പോലിസ് പറയുന്നു. പല സ്ഥലത്തും അക്രമികള്‍ സിസിടിവി ക്യാമറകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പോലിസിന്റെ അനാസ്ഥയാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജഗത്ദലില്‍ പോലിസ് സാന്നിധ്യത്തില്‍ ബോംബേറ് ഉണ്ടായതായും നാട്ടുകാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it