Latest News

സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരേ വെടിയുതിര്‍ത്തു; 4 മരണം, 3 പേര്‍ക്ക് പരിക്ക്

സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരേ വെടിയുതിര്‍ത്തു; 4 മരണം, 3 പേര്‍ക്ക് പരിക്ക്
X

റാഞ്ചി: തിങ്കളാഴ്ച പുലര്‍ച്ചെ ഛത്തിസ്ഗഢിലെ സുക്മയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരേ വെടിയുതിര്‍ത്തു. രാവിലെ മൂന്നരയോടെ ലിങ്കംപള്ളി ഗ്രാമത്തിലെ സിആര്‍പിഎഫ് കാംപിലാണ് പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ ഉദ്യോഗസ്ഥന്‍ വെടിവച്ചതെന്ന് ഡിജിപി (ബസ്തര്‍) സുന്ദര്‍രാജിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ തൊട്ടടുത്ത നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക വിവരമനുസരിച്ച് ഉദ്യോഗസ്ഥന്‍ തന്റെ കസ്റ്റഡിയിലുള്ള എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ പോലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it