പാര്‍ട്ടി പത്രത്തെ വിമര്‍ശിച്ചു; സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. സമൂഹ മാധ്യമത്തിലൂടെ പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചതിനാണ് നടപടി. സിപിഐ മുഖപത്രം ജനയുഗം ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്ത രീതിയെ കെ കെ ശിവരാമന്‍ വിമര്‍ശിച്ചിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. മറ്റ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്നും പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ശിവരാമന്റെ മറുപടി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT