42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇടതുപക്ഷ മുഖമല്ല; വിമര്‍ശനമുയര്‍ത്തി സിപിഐ
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചാണ് വിമര്‍ശനമുയര്‍ന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം എന്നാണ് പ്രതിനിധികളുടെ ആരോപണം. 42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇടതുപക്ഷ മുഖമല്ലെന്നാണ് പ്രധാന വിമര്‍ശനമുയര്‍ന്നത്. ജനങ്ങള്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പോറലേല്‍ക്കാതിരിക്കാന്‍ പാര്‍ട്ടി സദാ ജാഗരൂകരാണ്. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തില്‍ വ്യതിയാനം ഉണ്ടായപ്പോഴെല്ലാം അത് തിരുത്താന്‍ ശക്തമായ നിലപാടുകള്‍ എടുത്ത് മുന്നോട്ടു പോയിട്ടിണ്ട്. ഇനിയും അത്തരത്തിലുള്ള നയങ്ങല്‍ തുടരുമെന്നും സമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തില്‍ കൃഷി മന്ത്രി പി പ്രസാദിനെതിരേയും വിമര്‍ശനമുയര്‍ന്നു. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നാണ് വിമര്‍ശനം. പച്ചക്കറി വില ഉയരുമ്പോള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT