Latest News

ഷാഫിക്കെതിരേ വിമര്‍ശനം; എം എ ഷഹനാസിനെ കെപിസിസി സംസ്‌കാര സാഹിതിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

ഷാഫിക്കെതിരേ വിമര്‍ശനം; എം എ ഷഹനാസിനെ കെപിസിസി സംസ്‌കാര സാഹിതിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി
X

കോഴിക്കോട്: കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം എ ഷഹനാസിനെ പുറത്താക്കി. ഇവര്‍ കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവാക്കല്‍.

രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്ന് ഷഹനാസ് പറഞ്ഞിരുന്നു. അന്ന് അക്കാര്യം ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷക സമരത്ത് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നായിരുന്നു സന്ദേശം.

പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ േേസന്താഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it