Latest News

'വാതിൽക്കൽ നിന്ന് മാറിയില്ല, ദേഷ്യം വന്നു'; ട്രെയിനിൽ നിന്ന് പെൺകുട്ടിയ ചവിട്ടി പുറത്തേക്കിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി

വാതിൽക്കൽ നിന്ന് മാറിയില്ല, ദേഷ്യം വന്നു; ട്രെയിനിൽ നിന്ന് പെൺകുട്ടിയ ചവിട്ടി പുറത്തേക്കിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി
X

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിലാണ് താൻ പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതെന്നുമാണ് മൊഴി. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി പോലിസിനോട് പറഞ്ഞു.

പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പ്രകോപനമില്ലാതെയാണ് പെൺകുട്ടിയെ ചവിട്ടിയിട്ടതെന്നും റെയിൽവേ പോലിസ് സ്ഥിരികരിച്ചു. പെൺകുട്ടി ശുചിമുറിയിലേക്ക് പോയ സമയത്താണ് ഇയാൾ അക്രമിച്ചത്. പ്രതിയുടെ പേരിൽ മറ്റെന്തെങ്കിലും കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Next Story

RELATED STORIES

Share it