Latest News

മലപ്പുറത്ത് വീണ്ടും ദേശീയപാതയില്‍ വിള്ളല്‍

മലപ്പുറത്ത് വീണ്ടും ദേശീയപാതയില്‍ വിള്ളല്‍
X

കോഴിക്കോട്: മലപ്പുറത്ത് വീണ്ടും ദേശീയപാത തകര്‍ന്ന നിലയില്‍. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയില്‍ വിള്ളലും സമീപത്തെ ഓവുപാലം താഴ്ന്നതായി കണ്ടെത്തിയത്. ഇതിനേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. നേരത്തെ ദേശീയപാത തകര്‍ന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയ ഭാഗം. ഈ മാസം 19നാണ് കൂരിയാട് ദേശിയ പാതയില്‍ വിള്ളല്‍ കണ്ടെത്തിയത്.

ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തിയതില്‍ വ്യാപകമായ രീതിയിലാണ് പ്രതിഷേധം ഉയരുന്നത്. പരിഹാരം കാണാന്‍ വൈകുന്നത് വലിയ തരത്തിലുള്ള സുരക്ഷാഭീഷണി ഉണ്ടാക്കുന്നുണ്ടെന്നും വിഷയം അതിന്റേതായ ഗൗരവത്തില്‍ കാണണമെന്നും നാട്ടുകാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it