സിപിഎം യുവ നേതാവ് തൂങ്ങി മരിച്ച നിലയില്‍
സിപിഎം സുല്‍ത്താന്‍ ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ ജിതൂഷ് എകെ (40) ആണ് മരിച്ചത്.

കല്‍പ്പറ്റ: സിപിഎം യുവ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം സുല്‍ത്താന്‍ ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ ജിതൂഷ് എകെ (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.
എല്‍ഡിഎഫിന്റെ ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എകെ കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണ സംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ട് മാസം പ്രായമുള്ള മകള്‍.
RELATED STORIES
ദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നടി ആന്‍ ഹേഷ്...
13 Aug 2022 6:39 AM GMTവിമര്‍ശനത്തിനൊടുവില്‍ പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്‍ണമാക്കി...
13 Aug 2022 6:14 AM GMT